കണ്ണൂരില്‍ സ്ഥാനാര്‍ത്ഥി കടന്നപ്പള്ളി

Kadanapally-Full-Image

കണ്ണൂര്‍: ഇടതുമുന്നണി കോണ്‍ഗ്രസ് എസിന് അനുവദിച്ച കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ സംസ്ഥാന പ്രസിഡണ്ട് രാമചന്ദ്രന്‍ കടന്നപ്പള്ളി മത്സരിക്കും. ഇന്ന് കാലത്ത് കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന നേതൃയോഗം കടന്നപ്പള്ളിയുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചു. എന്നാല്‍ യു ഡി എഫില്‍ സിറ്റിംഗ് എം എല്‍ എ എ പി അബ്ദുള്ളക്കുട്ടിയുടെയും ഡി സി സി പ്രസിഡണ്ട് കെ സുരേന്ദ്രന്റെയും പേരുകള്‍ അവസാനഘട്ടത്തില്‍ പരിഗണനയിലുണ്ട്. കെ സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വം ഉദുമയില്‍ അംഗീകരിച്ചതോടെ സുധാകരന്റെ നോമിനി സുരേന്ദ്രന്റെ പേര് ഉള്‍പ്പെടുത്തുകയായിരുന്നു.
കെ എസ് യു സംസ്ഥാന പ്രസിഡണ്ടായിരിക്കെ 1970ല്‍ ഇ കെ നായനാരെ തോല്‍പ്പിച്ച് കാസര്‍ക്കോട് നിന്നും ലോക്‌സഭയിലെത്തിയ കടന്നപ്പള്ളി അടുത്ത തെരഞ്ഞെടുപ്പിലും അവിടെ നിന്നും വിജയിച്ചു. 1980ല്‍ ഇരിക്കൂറില്‍ നിന്നും ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥിയായി നിയമസഭയിലെത്തി. 1987ലും 1991ലും പേരാവൂരില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. 96ല്‍ കണ്ണൂരില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ചുവെങ്കിലും വിജയം അകന്ന് നിന്നു. 2000ല്‍ എടക്കാട് നിന്നും നിയമസഭയിലേക്ക് മത്സരിച്ചപ്പോള്‍ സഭയിലെ അന്നത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് അര്‍ഹനായി. കോണ്‍ഗ്രസ് നേതാവ് കെ സി കടമ്പൂരാനെയാണ് 32000ല്‍പരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കടന്നപ്പള്ളി മുട്ടുകുത്തിച്ചത്. മന്ത്രിസഭയുടെ അവസാനകാലത്ത് 10 മാസം ദേവസ്വം വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.
1980 മുതല്‍ ഇടതുമുന്നണിയില്‍ ഉറച്ചുനില്‍ക്കുന്ന കക്ഷിയാണ് കോണ്‍ഗ്രസ് (എസ്). ചില പാര്‍ട്ടികള്‍ മുന്നണിയില്‍ നിന്ന് പുറത്തുപോവുകയും തിരിച്ചുവരികയും ചെയ്തപ്പോള്‍ മുന്നണിയോടുള്ള കൂറ് നിലനിര്‍ത്തി മുന്നണിയോടൊപ്പം ഉറച്ചുനില്‍ക്കുകയായിരുന്നു കടന്നപ്പള്ളിയും

Facebook Auto Publish Powered By : XYZScripts.com