കനത്ത വേനലില്‍ യാത്രക്കാര്‍ക്ക് ‘കൂള്‍ ഡ്രിങ്ക്‌സ് ” നല്‍കി യുവാക്കള്‍

KKD-COOLDRINKS-350x293

മുക്കം: കനത്ത വേനലില്‍ യാത്രക്കാര്‍ക്ക് ദാഹശമനി നല്‍കി ഒരു പറ്റം യുവാക്കള്‍ മാതൃകയാകുന്നു. മുക്കം നഗരസഭയിലെ നോര്‍ത്ത് ചേന്ദമംഗല്ലൂര്‍ പ്രദേശത്തെ യുവാക്കളാണ് മാതൃകാപരമായ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. ഒരു മാസത്തോളമായി നടക്കുന്ന ദാഹജല വിതരണം ദിവസവും പകല്‍ 11 മണി മുതല്‍ മൂന്നു മണിവരെയാണ്. തണ്ണി മത്തന്‍, മോര്, പിസ്ത, കഞ്ഞിവെളളം, സര്‍ബത്ത് തുടങ്ങിയവ ഓരോ ദിവസവും മാറി മാറി നല്‍കുകയാണ്.

കനത്ത വേനലില്‍ യുവാക്കളുടെ ഈ കൂള്‍ ഡ്രിങ്ക്‌സ് വിതരണം മുക്കം ചേന്ദമംഗല്ലൂര്‍ റോഡിലെ നിരവധി യാത്രക്കാര്‍ക്കും ആശ്വാസമാണ്. ദാഹജല വിതരണത്തിന് സി.കെ.ജലീല്‍, എം.പി. ഷിബിന്‍, കെ.പി.ശരത്, കെ.പി. സുജിത്, കെ.പി. ബബിത്, ഷരീഖ്, ഷിനു, സലീം എന്നിവരാണ് നേതൃത്വം നല്‍കുന്നത്.

Facebook Auto Publish Powered By : XYZScripts.com