ആരാധനാ സ്ഥലങ്ങള്‍ തെരഞ്ഞെടുപ്പ്പ്രചാരണ വേദിയാക്കരുത്

തെരഞ്ഞെടുപ്പ് പ്രചാരണ വേദിയായി ആരാധനാസ്ഥലങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ളെന്ന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം. ജാതിയുടെയും സമുദായത്തിന്‍െറയും പേരില്‍ വോട്ട് ചോദിക്കാനും പാടില്ല. വിവിധ ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നതോ, നിലവിലുള്ള ഭിന്നതകള്‍ക്ക് ആക്കം കൂട്ടുന്നതോ പരസ്പരവിദ്വേഷം ജനിപ്പിക്കുന്നതോ ആയ ഒരു പ്രവര്‍ത്തനത്തിലും രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ഥികളോ ഏര്‍പ്പെടാന്‍ പാടില്ല.

Facebook Auto Publish Powered By : XYZScripts.com