പതിനാല് ദിനങ്ങൾ വിശ്വാസികളെ ഭക്തിയുടെ ആനന്ദത്തിലാറാടിച്ച് തൃച്ചംബരം ശ്രീ കൃഷ്ണ ക്ഷേത്ര മഹോത്സവത്തിന് സമാപനം

THRCHAMBARAM KOOTIPIRIYALപതിനാല് ദിനങ്ങൾ വിശ്വാസികളെ ഭക്തിയുടെ ആനന്ദത്തിലാറാടിച്ച് തൃച്ചംബരം ശ്രീ കൃഷ്ണ ക്ഷേത്രം മഹോത്സവത്തിന് ഭക്തി നിർഭരമായ കൂടിപിരിയൽചടങ്ങോടെ  സമാപനം.ഗോവിന്ദ വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ പാൽക്കുടവുമായി എത്തിയ പാലമൃതന്റെ കൂടെ കൃഷ്ണൻ ശ്രീലകത്തേക്ക് ഓടിമറഞ്ഞപ്പോൾ വിരഹവേദനയിൽ ജ്യേഷ്ഠൻ ബലരാമൻ തിരിച്ച് മഴൂരിലേക്ക് യാത്രയായി.ആയിരങ്ങളാണ് ഇത് കണ്ട് ആനന്ദചിത്തരായി മടങ്ങിയത്

Facebook Auto Publish Powered By : XYZScripts.com